പേജുകള്‍‌

2020, ജൂലൈ 11, ശനിയാഴ്‌ച

തോറ്റം പാട്ടിനെക്കുറിച്ച് വിശദമാക്കാമോ



തോറ്റം പാട്ടിനെക്കുറിച്ച് വിശദമാക്കാമോ


നാടോടി പാട്ട് പാരമ്പര്യത്തിൽ അനുഷ്ഠാന ഗാനങ്ങളുടെ വിഭാഗത്തിൽ പെടുന്നവയാണ് തോറ്റംപാട്ടുകൾ. ജീവിപ്പിക്കുന്ന പാട്ടുകളാണ് ഇവ. സൃഷ്ടിക്കുക എന്ന അർത്ഥത്തിൽ ഉണ്ണിയാടി ചരിത്രത്തിലും പാന തോറ്റ ത്തിലും ഈ പ്രയോഗം കാണാം. തോറ്റത്തെ സ്തോത്രത്തിന്റെ തത്ഭവ രൂപമായി പരിഗണിക്കാറുണ്ട്. വേലമാരുടെ ഭഗവതി പാട്ട്, മണ്ണാമാരുടെ ഭഗവതി തോറ്റം, പുലയരുടെ കണ്ണകി തോറ്റം, കല്ലാറ്റ് കുറുക്കന്മാരും തീയാട്ടുണ്ണികളും പാടുന്ന ഭദ്രകാളി തോറ്റം, തീയാടി നമ്പ്യാർ പാടുന്ന ശാസ്താം തോറ്റം തെയ്യം പാടികളുടെ ദാരികവധം തോറ്റം, മഹിഷി വധം തോറ്റം, നാഗ തോറ്റം, യക്ഷി തോറ്റം, അയ്യപ്പൻ തോറ്റം, ഉള്ളവരുടെ കളമെഴുത്ത് തോറ്റം വണ്ണാൻ മുന്നൂറ്റാൻ എന്നിവയുടെ ബലിക്കള തോറ്റം തിരുവിതാംകൂറിൽ പ്രചാരത്തിലുള്ള പാനതോറ്റം തെയ്യത്തിനും തിരക്കും തോറ്റങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന തോറ്റങ്ങൾ ഉണ്ട്. ദക്ഷിണ കേരളത്തിലെ തോറ്റത്തിന്റെ പ്രമേയം കാളിയും കണ്ണകിയും ആണെങ്കിൽ മധ്യകേരളത്തിൽ ഇവകൂടാതെ അയ്യപ്പനും നാഗങ്ങളും കുട്ടിച്ചാത്തനും വിഷയമാകുന്നു. ഉത്തരകേരളത്തിൽ ദേവീദേവന്മാരും പരേതനും യക്ഷിയും ഭൂതവും നാഗവും ഒക്കെ തോറ്റതിന് വിഷയമാകുന്നു. തോറ്റം പാട്ടുകളിൽ ദേവതകളുടെ ഉദ്ഭവം, മഹാത്മ്യം, സഞ്ചാര വഴികൾ, രൂപ വർണ്ണന തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വാദ്യങ്ങളുടെ അകമ്പടി യിലാണ് തോറ്റം അവതരിപ്പിക്കുന്നത്.
തെയ്യം തിറകൾക്ക് പാടി വരുന്ന തോറ്റങ്ങളെ വരവിളി, സ്തുതി, അഞ്ചടി, പൊളിച്ചുപാട്ട്, ഉറച്ചിൽ തോറ്റം, നീട്ടുകവി, താളവൃത്തം, പതികം എന്നിങ്ങനെ തരം തിരിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ