പേജുകള്‍‌

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

എന്താണ് അഷ്ടമി ? എന്താണ് നവമി ?

എന്താണ് അഷ്ടമി ? എന്താണ് നവമി?
ഒരിയ്ക്കല്‍ അഷ്ടമിയും നവമിയും കൂടി മഹാവിഷ്ണുവിനെ സമീപിച്ചു.ഞങ്ങളെ എല്ലാവരും അവഗണിക്കുന്നു. ജനങ്ങള്‍ ഞങ്ങള്‍ വരുന്നദിവസം ജനങ്ങള്‍ എല്ലാ ശുഭ കാര്യങ്ങളും ഉപേക്ഷിക്കുന്നു.
ഇതനുമാത്രം എന്ത് പാപംമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അവരുടെ സങ്കടം കണ്ടു മഹാവിഷ്ണു  അവരെ ആശ്വസിപ്പിച്ചു. ഞാന്‍ സ്വീകരിക്കുന്ന കൃഷ്ണാവതാരം അഷ്ടമി തിഥിയിലും രാമ അവതാരം നവമി തിഥിയിലും നടക്കും എന്ന് പറഞ്ഞു .ആ ദിവസങ്ങള്‍ ജനങ്ങള്‍ വളരെ  ആഘോഷമായി കൊണ്ടാടുമെന്നും അരുളിച്ചെയ്തു.
ഇതിനെയാണ് കൃഷ്ണഷ്ടമിയെന്നും  ,രാമനവമിയെന്നും പറയുന്നത്.

2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

അര്‍ഘ്യ പാദങ്ങള്‍ എന്നാല്‍ എന്താണ്?

അര്‍ഘ്യ പാദങ്ങള്‍ എന്നാല്‍ എന്താണ്?
 അറ്ഘ്യവും പാദ്യവും രണ്ടാണ് . പാദ്യം എന്നാല്‍ അതിഥി കളെ പൂജിയ്ക്കും മുന്‍പ് കാല്‍ കഴുകാനുള്ള ജലം. പൂജയ്ക്കുള്ള ഉണക്കലരി,കറുക,ചന്ദനം , യവം, ദര്‍ഭ ,എള്ള്‌  ഇവ കലര്‍ത്തിയ ജലമാണ് അര്‍ഘ്യം. 

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക് എന്തിനെടുക്കുന്നു.? e

ആയില്യം നാള്‍ സര്‍പ്പ പൂജയ്ക്ക്  എന്തിനെടുക്കുന്നു.?

ആദി  സേഷനായ അനന്തന്റെ ജന്മ നക്ഷത്രം ആയില്യമാണ്.പുരാണങ്ങളില്‍ ജലനാഗമായ ആയില്യന്‍ അഥവാ ഉദസര്‍പ്പ ത്തിന്റെ തലയിലെ നക്ഷത്രങ്ങളെ ആയില്യം എന്ന്  പറയുന്നു.മഹാവിഷ്ണു വിന്റെ ശയ്യയായ അനന്തന്റെ അംശാവതാരമായ  ശ്രീ രാമ സോദരന്‍ ലക്ഷ്മണന്‍ ആയില്യം നാളില്‍ ജനിച്ചതായി വാല്മീകി രാമായണത്തില്‍  പറയപെടുന്നു .കൂടാതെ ആയില്യം നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്.  ഈ കാരണത്താല്‍ ആവാം ആയില്യം നാളില്‍ സര്‍പ്പ പൂജകള്‍ നടത്തുന്നത്.