പേജുകള്‍‌

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

എന്താണ് അഷ്ടമി ? എന്താണ് നവമി ?

എന്താണ് അഷ്ടമി ? എന്താണ് നവമി?
ഒരിയ്ക്കല്‍ അഷ്ടമിയും നവമിയും കൂടി മഹാവിഷ്ണുവിനെ സമീപിച്ചു.ഞങ്ങളെ എല്ലാവരും അവഗണിക്കുന്നു. ജനങ്ങള്‍ ഞങ്ങള്‍ വരുന്നദിവസം ജനങ്ങള്‍ എല്ലാ ശുഭ കാര്യങ്ങളും ഉപേക്ഷിക്കുന്നു.
ഇതനുമാത്രം എന്ത് പാപംമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അവരുടെ സങ്കടം കണ്ടു മഹാവിഷ്ണു  അവരെ ആശ്വസിപ്പിച്ചു. ഞാന്‍ സ്വീകരിക്കുന്ന കൃഷ്ണാവതാരം അഷ്ടമി തിഥിയിലും രാമ അവതാരം നവമി തിഥിയിലും നടക്കും എന്ന് പറഞ്ഞു .ആ ദിവസങ്ങള്‍ ജനങ്ങള്‍ വളരെ  ആഘോഷമായി കൊണ്ടാടുമെന്നും അരുളിച്ചെയ്തു.
ഇതിനെയാണ് കൃഷ്ണഷ്ടമിയെന്നും  ,രാമനവമിയെന്നും പറയുന്നത്.

1 അഭിപ്രായം: