പേജുകള്‍‌

2011, മാർച്ച് 9, ബുധനാഴ്‌ച

ഒരു നീതി സാരം

"അവശ്യ മനുഭോക്തവ്യം കൃതം കര്‍മ ശുഭാശുഭം 
നാഭുക്ത്തം ക്ഷീയതെ കര്‍മ കല്പ്പകൊടി ശതൈരപി "

അവനവന്‍ ചെയ്തിട്ടുള്ള പുണ്യ പാപങ്ങളുടെ ഫലം തീര്‍ച്ചയായും അനുഭവിയ്കെന്ടതാണ് .
നൂറു കോടി കല്പ്പങ്ങള്‍ കഴിഞ്ഞ്ഞാലും കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചല്ലാതെ തീരുകയില്ല.  

2011, മാർച്ച് 5, ശനിയാഴ്‌ച

ഒരു നീതി സാരം


ഒരു നീതി സാരം

ധനം ,സ്വത്ത്, എന്നിവ സമ്പാദിക്കുവാനും ,അതിനെ  സംരക്ഷിക്കുവാനും  മനുഷ്യന്‍  വളരെ ദുഃഖം അനുഭവിയ്ക്കുന്നു. അത് നേടുമ്പോഴും ചിലവഴിക്കുംപോഴും  ദുഃഖം ഉണ്ട്  .ധനം സ്വത്ത്  എന്നിവ ഒരു പാത്രം തന്നെയാണ്.
അര്‍ഥനാ മാര്‍ജനെ ദുഃഖം
ആര്ജിതാനം തു രക്ഷനേ
ആയെ ദുഃഖം ,വ്യയെ ദുഃഖം
അര്‍ഥ  കിം ദുഃഖ ഭാജനം

ദാനങ്ങള്‍ എന്താണ്

ദാനങ്ങള്‍  എന്താണ് ?
 ദാനങ്ങള്‍  നാല് വിധം

നൈമിതിക് ദാനം ; പാപ പരിഹാരങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്.
കാമ്യദാനം             :  കാര്യ സിദ്ധിയ്ക്ക് വേണ്ടി ചെയ്യുന്നവ.
നിത്യ ദാനം            :  ഫലമൊന്നും ഇച്ച്ചിക്കാതെ  ചെയ്യുന്ന ദാനം
വിമല ദാനം          : ഈശ്വരന്റെ  പ്രീതി ലഭിയ്ക്കുവാന്‍ ചെയ്യുന്ന ദാനം

ദാനം എപ്പോഴും പാത്രമറിഞ്ഞു വേണമെന്ന് പ്രമാണം. അതുപോലെ തന്നെ  വലതു കൈകൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയരുത്  എന്നും. ഇതില്‍ നിത്യ ദാനമാണ്  വളരെ പ്രധാനം , അത് മറക്കരുത് .

ശ്രീ പരമേശ്വരന് അഞ്ചു മുഖങ്ങളാണ്.

ശ്രീ പരമേശ്വരന്  അഞ്ചു മുഖങ്ങളാണ് ഉള്ളത്.

അവ സദ്യോജാതം , വാമദേവം,അഘോരം , ഈശാനം,തത് പുരുഷന്‍  എന്നിവ.


വൈശാന നേത്രം എന്നാണു ഭഗവാന്റെ തൃകണ്ണിനു പറയുന്നത് .
ഭഗവാന്റെ അരയില്‍ കെട്ടിയിരിക്കുന്നത് ഘന്ടാമണി.
ഭഗവാന്റെ ജടയുടെ പേര് കപര്‍ദം-നിറം -ചുവപ്പ്.
ഭഗവാന്റെ കൈയില്‍ ഇരിക്കുന്നത് ഖരമഹര്ഷി .
ഭഗവാന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്നത്  വാസുകി  എന്ന സര്‍പ്പം .