പേജുകള്‍‌

2020, ജൂലൈ 11, ശനിയാഴ്‌ച

എടനാടൻ പാട്ടിനെക്കുറിച്ച് വിശദമാക്കാമോ?



എടനാടൻ പാട്ടിനെക്കുറിച്ച് വിശദമാക്കാമോ?


വടക്കും തെക്കും ഇടയിലുള്ള പാട്ടു പാരമ്പര്യമാണ് പൊതുവേ ഇടനാടൻ പാട്ടുകൾ എന്നറിയപ്പെടുന്നത്. പാട്ടിലെ കഥാനായകൻ പേര് എടനാടൻ എന്നാണ്. കുട്ടനാട്ടിൽ കൃഷി പാട്ടായി പാടി വന്ന പാട്ടിന്റെ ഈ വൃത്തം ഇങ്ങനെയാണ്. കൈമൾ എന്ന ഇടപ്രഭു വെള്ളാട്ടിയുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടു. ഗർഭിണിയായ വിവരം രഹസ്യമാക്കി വെച്ച് വെള്ളാട്ടി പ്രസവത്തിനായി വയറ്റാട്ടിയുടെ വീട്ടിലേക്ക് പോകവേ വഴിക്ക് വെച്ച് പ്രസവിച്ചു. കുട്ടി വളർന്ന് അയച്ചു മുറകൾ അഭ്യസിച്ച ഒരു കടത്തുകാരൻ ആയി. അവൻ അത് തച്ചെറുകാട്ടെ തിരുദേവി  പെണ്ണിനെ വിവാഹം കഴിച്ചു. അങ്ങനെയിരിക്കെ കൈമൾ എന്ന ഇട പ്രഭുവിനെ കൃഷിക്കാരനായ മേനോൻ കൊന്നു കളയുന്നു.
അച്ഛൻ കൈമളെ മേനോൻ കൊന്നത് അറിഞ്ഞ മകൻ എടനാടൻ ചാവേറിനു പോകുന്നു. ആദ്യശ്രമത്തിൽ പരാജയപ്പെട്ട അയാൾ അടുത്ത് ശ്രമത്തിൽ കൂടുതൽ സന്നാഹത്തോടെ തിരിച്ചുവന്ന മേനോൻ തല അരിഞ്ഞുവീഴ്ത്തി അച്ഛന്റെ വാൾ വീണ്ടെടുക്കുന്നു. ഒടുവിൽ ഒരിടത്ത് വിശ്രമിക്കാൻ കിടന്നപ്പോൾ എടനാടൻ കല്ലായി മാറിയ അത്രേ. എടനാടന്റെ വീര കഥയുടെ ചില ഭാഗങ്ങൾ മാത്രം എടുത്ത് സ്വതന്ത്രമായ പാട്ടുകളും കുട്ടനാട്ടിലും കൊച്ചിയിലും പ്രചാരത്തിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ