പേജുകള്‍‌

neethi saaramgal

1.അവശ്യമനുഭോക്തവ്യം ക്രതം കര്‍മ്മ ശുഭാശുഭം
നാഭുക്തം ക്ഷീയതെ കര്‍മ്മ കല്പ്പകോടീശ തൈരപി

അവനവന്‍ ചെയ്തിട്ടുള്ള ശുഭാശുഭ(പുണ്യ പാപ )കര്‍മ്മങ്ങളുടെ ഫലം തീര്‍ച്ചയായും അനുഭവിയ്ക്കെണ്ടാതാണ് ,നൂറു കോടി കല്പ്പങ്ങള്‍ കഴിഞ്ഞാലും കര്‍മ്മ ഫലങ്ങള്‍ അനുഭവിച്ചാല ല്ലാതെ തീരുകയില്ല .

2.അര്‍ഥനാ മാര്‍ജനെ ദുഃഖം
ആര്ജിതാനം തു രക്ഷനേ
ആയെ ദുഃഖം ,വ്യയെ ദുഃഖം
അര്‍ഥ കിം ദുഃഖ ഭാജനം

ധനം ,സ്വത്ത്, എന്നിവ സമ്പാദിക്കുവാനും ,അതിനെ സംരക്ഷിക്കുവാനും മനുഷ്യന്‍ വളരെ ദുഃഖം അനുഭവിയ്ക്കുന്നു. അത് നേടുമ്പോഴും ചിലവഴിക്കുംപോഴും ദുഃഖം ഉണ്ട് .ധനം സ്വത്ത് എന്നിവ ഒരു പാത്രം തന്നെയാണ്.
3.


മാതാ പിതാ ച വൈ ശത്രു:
യേന ബാല്യേ ന പാട്യതെ
സഭാ മദ്ധ്യേ ന ശോഭിതെ
ഹംസ മധ്യേ ബകോ യഥാ
മക്കളെ വിദ്യ അഭ്യസിപ്പിക്കാത്ത്മാതാ പിതാക്കള്‍ ശതൃക്കളാണ്,എന്തെന്നാല്‍ അരയന്നങ്ങളുടെ ഇടയില്‍ പെടുന്ന താറാവെന്ന പോലെ വിദ്യയില്ലാത്തവന്
ഒരു സദസ്സില്‍ ശോ ഭിക്കുന്നില്ല

.