പേജുകള്‍‌

2020, ജൂലൈ 11, ശനിയാഴ്‌ച

ശിവഭഗവാന്റെ പൂജ്യസ്ഥലം സംരക്ഷിച്ചു പോരുന്ന മുസ്ലിം കുടുംബത്തെ കുറിച്ചറിയാമോ

കാലാകാലങ്ങളായി ശിവഭഗവാന്റെ പൂജ്യസ്ഥലം സംരക്ഷിച്ചു പോരുന്ന മുസ്ലിം കുടുംബത്തെ കുറിച്ചറിയാമോ




മതവെറിയും സ്പർധയുമൊക്കെ വർധിച്ചു വരുന്ന ഇക്കാലത്ത് വ്യത്യസ്തമായ ഒരു പൂജ്യസ്ഥാനമാണ് അസമിലെ ഗുവാഹത്തിയിലെ ബുർഹാ ഗുസൈർ  സ്ഥാൻ എന്ന ആരാധനാസ്ഥലം. അവിടെ ശിവ ഭഗവാന്റെ പേരിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്ഥലം കാലാകാലങ്ങളായി നോക്കിപ്പോരുന്നത് ഒരു മുസ്ലിം കുടുംബത്തിൽപ്പെട്ട ആളുകളാണ്. സാക്ഷാൽ ശിവഭഗവാന്റെ അരുൾ പ്രകാരമാണ് തങ്ങൾ ഈ ആചാരം അനുഷ്ടിച്ചു പോരുന്നതെന്നാണ് ഇവരുടെ വാദം. ഈ തലമുറയിലെ ഏറ്റവും മുതിർന്ന ആളായ മോതിബുർറഹ്മാൻ ആണ് ഇപ്പോൾ ഇതിന്റെ ചുമതല നിർവഹിച്ചു പോരുന്നത്. എന്നും രാവിലെ വന്നു പരിസരമൊക്കെ വൃത്തിയാക്കിയ ശേഷം ചന്ദനത്തിരിയും മറ്റും കത്തിച്ചു വെച്ചു ആളുകൾക്ക് പ്രാർത്ഥനയ്ക്കായി സൗകര്യമൊരുക്കുന്നു.



ഇങ്ങനെ ഒരു മുസ്ലിം കുടുംബം സംരക്ഷിച്ചു പോരുന്നത് കൊണ്ട് തന്നെ ഹിന്ദു മതത്തിൽ പെട്ടവരല്ലാതെ മറ്റു മതത്തിലുള്ളവരും ഇവിടെ പ്രാർത്ഥിക്കാൻ വരുന്നു. വർഷങ്ങളായി ഇങ്ങനെ തുടർന്നു പോരുന്ന ഈ ആചാരത്തിൽ ഇതുവരെ ആരും തന്നെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കി മുന്നോട്ടു വന്നിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ആസാമിലെ ജനസംഖ്യയിൽ അറുപതു ശതമാനം ഹിന്ദുക്കളും നാൽപതു ശതമാനം മുസ്ലിങ്ങളുമാണ്. ഇതുവരെ കാര്യമായി പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോയിരുന്ന ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ പ്രശ്നമായി മുന്നോട്ടു വരുന്നത് അസമിൽ ഇപ്പോൾ തുടരുന്ന ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഇത് വഴി കാലാകാലങ്ങളായി ഇവിടെ പ്രാർത്ഥിക്കാൻ വന്നിരുന്ന പലരുടെയും പേര് പട്ടികയിൽ ഇല്ല എന്നത് മാത്രമാണ് ഇത്രയും കാലത്തിനിടയിൽ കണ്ട ഒരേയൊരു പ്രശ്നം എന്നാണ് നാട്ടുകാരുടെ ഭാഷ്യം. എന്തായാലും മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്തരം മതസൗഹാർദ കഥകൾ മാതൃക തന്നെയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ