പേജുകള്‍‌

2018 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

എട്ടുവീട്ടില്‍ പിള്ളമാര്‍,,വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍



എട്ടുവീട്ടില്‍ പിള്ളമാര്‍
1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള
തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു


വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍
1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍
വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം.

ഗണപതി ഹോമം



ഗണപതി ഹോമം
ഹിന്ദുക്കള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.
ജന്മനക്ഷത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.
എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍. .
നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം. 
ഗണപതി ഹോമം നടത്തുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്. 
ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍‌വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല. 
ഗണപതിഹോമവും ഫലങ്ങളും
പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്. 
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :
👉 അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക. 
👉 ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക. 
👉 മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. 
👉 സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.
👉 ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക. 
👉 പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക. 
👉 കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
👉 ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.

ഋതുമതിയാവുന്നവർക്ക് ഈ കഥ അറിയുമോ




ഋതുമതിയാവുന്നവർക്ക് ഈ കഥ അറിയുമോ
ഒരിക്കല്‍ ഇന്ദ്രന്റെ അഹങ്കാരം സഹിക്കാന്‍ കഴിയാതെ ഗുരു ബൃഹസ്‌പതി ദേഷ്യത്തോടെ സ്വര്‍ഗം ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി അസുരന്‍മാര്‍ ആക്രമിച്ച്‌ ഇന്ദ്രന്റെ സിംഹാസനം പിടിച്ചെടുത്തു. തെറ്റ്‌ മനസ്സിലാക്കിയ ഇന്ദ്രന്‍ ബ്രഹ്മദേവന്റെ സമീപത്ത്‌ സഹായമഭ്യര്‍ത്ഥിച്ച്‌ ചെന്നു. ഗുരുവിനെ പ്രീതിപ്പെടുത്തുന്നതിനായി ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കണമെന്ന്‌ ബ്രഹ്മാവ്‌ പറഞ്ഞു. ഇതനുസരിച്ച്‌ ഇന്ദ്രന്‍ ഒരു ബ്രഹ്മജ്ഞാനിയെ സേവിക്കാനായി പുറപ്പെട്ടു. എന്നാല്‍ ബ്രഹ്മജ്ഞാനി ഒരു അസുരന്റെ പുത്രനായിരുന്നു അതിനാല്‍ സ്വര്‍ഗം ദേവന്‍മാര്‍ക്ക്‌ നല്‍കുന്നതിന്‌ പകരം അസുരന്‍മാര്‍ക്ക്‌ സമര്‍പ്പിക്കാന്‍ തയ്യാറായി. ഇത്‌ ഇന്ദ്രനെ കുപിതനാക്കുകയും അദ്ദേഹം ബ്രഹ്മജ്ഞാനിയെ വധിക്കുകയും ചെയ്‌തു. 
ഇന്ദ്രന്റെ പാപം ഇന്ദ്രന്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചു. ബ്രഹ്മജ്ഞാനിയെ കൊന്നതിന്‌ ശേഷം ബഹ്മഹത്യപാപം ഇന്ദ്രനില്‍ ചുമത്തപ്പെട്ടു.ഇതിനെ തുടര്‍ന്ന്‌ ഇന്ദ്രന്‍ എവിടെപോയാലും അസുര രൂപത്തില്‍ ഈ പാപം അദ്ദേഹത്തെ പിന്തുടര്‍ന്നു. അതിനാല്‍ ഒരു പൂവിനുള്ളില്‍ ഒളിച്ചിരുന്ന്‌ ഇന്ദ്രന്‍ വര്‍ഷങ്ങളോളം വിഷ്‌ണു ഭഗവാനെ ഭജിച്ചു. വിഷ്‌ണു ഭഗവാന്‍ പ്രത്യക്ഷപ്പെട്ട്‌ അസുരനില്‍ നിന്നും ഇന്ദ്രനെ മോചിപ്പിച്ചു. എന്നാല്‍ പാപത്തില്‍ നന്നും മോചിതനാവാന്‍ കഴിഞ്ഞില്ല.
ഇന്ദ്രന്റെ പാപം പാപമോചനം ലഭിക്കുന്നതിനായി തന്റെ പാപം പങ്കിടാന്‍ ഇന്ദ്രന്‍ മരങ്ങള്‍, ഭൂമി, വെള്ളം, സ്‌ത്രീകള്‍ എന്നിവരോട്‌ അഭ്യര്‍ത്ഥിച്ചു. ഇതിന്‌ പകരമായി ഓരോ വരങ്ങള്‍ ഇവര്‍ക്ക്‌ നല്‍കാമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. ഇതിന്റെ ഫലമായി വൃക്ഷങ്ങള്‍ ഇന്ദ്രന്റെ പാപത്തിന്റെ നാലിലൊന്ന്‌ ഏറ്റെടുക്കുകയും വേരുകളില്‍ നിന്നും വീണ്ടും വളരാനുള്ള വരം നേടുകയും ചെയ്‌തു. വെള്ളവും പാപത്തിന്റെ ഒരു ഭാഗം ഏറ്റെടുത്ത്‌ എല്ലാ
ഇന്ദ്രന്റെ പാപം ഇന്ദ്രന്റെ പാപത്തിന്റെ ഒരു ഭാഗം സ്‌ത്രീകള്‍ ഏറ്റെടുത്തതിന്റെ ഫലമാണ്‌ ആര്‍ത്തവം.അതിനാല്‍ ആര്‍ത്തവ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ അശുദ്ധി ഉണ്ടാകുന്നു. പുരുഷന്‍മാരേക്കാള്‍ ലൈംഗിക സുഖം ആസ്വദിക്കാനുള്ള വരമാണ്‌ ഇതിന്‌ പകരമായി ഇന്ദ്രനില്‍ നിന്നും സ്‌ത്രീകള്‍ നേടിയത്‌. ഇന്ദ്രന്റെ പാപം ഏറ്റെടുത്തതിനാല്‍ സ്‌ത്രീകള്‍ക്ക്‌ മാസത്തിലൊരിക്കല്‍ ആര്‍ത്തവം ഉണ്ടാകുകയും ബ്രാഹ്മഹത്യപാപം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു.അതിനാല്‍ ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല.
ഏകാന്ത വാസത്തിനുള്ള കാരണം ആര്‍ത്തവ കാലത്തെ ഏകാന്ത വാസത്തിനുള്ള പ്രധാന കാരണം ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌ എന്നതാണ്‌. അതിനാല്‍ അണുബാധ ഒഴിവാക്കുന്നതിനായി വേറെ മുറിയില്‍ കഴിയേണ്ടി വരുന്നു.രണ്ടാമതായി, സ്‌ത്രീകളുടെ ശരീരം ഈ സമയത്ത്‌ വളരെ ദുര്‍ബലമായതിനാല്‍ വിശ്രമം ആവശ്യമാണ്‌ അതിനാലാണ്‌ വീട്ടിലെ പണികള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കുന്നത്‌. അതിനാലാണ്‌ സ്‌്‌ത്രീകള്‍ വീട്ടു പണികളില്‍ നിന്നും സ്വയം ഒഴിവായി മുറിയില്‍ വിശ്രമിക്കുന്നത്‌. ആര്‍ത്തവ കാലത്ത്‌ സ്‌ത്രീകളുടെ ശരീരം പുറപ്പെടുവിക്കുന്ന നെഗറ്റീവ്‌ ഊര്‍ജ്ജം ചുറ്റുമുള്ളവരെ ബാധിക്കാതിരിക്കാനാണ്‌ മറ്റുള്ളവരെ സ്‌പര്‍ശിക്കരുതെന്ന്‌ പറയുന്നത്‌.

എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കാമോ?



എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കാമോ?

  ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ താമസിയാതെ കഴുകുമെങ്കിലും അത്താഴം കഴിഞ്ഞാല്‍ പലരും പാത്രങ്ങളും ചട്ടികളും  കഴുകില്ലെന്നതാണ് പതിവ്. വേണമെങ്കില്‍ അതില്‍ കുറച്ചു വെള്ളമൊഴിച്ചിടും. ചിലരാകട്ടെ വലിയൊരു പാത്രത്തില്‍ വെള്ളം നിറച്ച് എച്ചിലായ പാത്രങ്ങള്‍ അതില്‍ വാരിയിടും.
  ഇതൊക്കെ നിഷിദ്ധമാണെന്ന് പഴമക്കാര്‍ പറയുന്നത്. അതില്‍ വിശ്വസിച്ചിരുന്നതുകൊണ്ടാണ് എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കരുതെന്ന് അവര്‍ വിലക്കിയിരുന്നതും.
  എന്നാല്‍ ആരോഗ്യപരമായ പരിശോധിച്ചാല്‍ എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കുന്നത് കൊണ്ട് ദോഷം തന്നെയാണ്. പാത്രങ്ങളില്‍ പറ്റിയിരിക്കുന്ന എച്ചില്‍ ഭക്ഷിക്കുന്നതിനായി എത്തുന്ന ഈച്ചകളും കൊതുകുകളുമൊക്കെ രോഗാണുവാഹകരാണെന്നതാണ് സത്യം. അവരില്‍ നിന്നും രോഗാണുക്കള്‍ കിടന്നുറങ്ങുന്നവരില്‍ പ്രവേശിക്കാന്‍ എളുപ്പവുമാണ്.
  അതുകൊണ്ടാണ് എച്ചില്‍പാത്രങ്ങള്‍ കഴുകാതെ കിടക്കരുതെന്ന് പഴമക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണോ?





അത്താഴം ഉണ്ടാല്‍ അരക്കാതം നടക്കണോ?


  അത്താഴമുണ്ട് കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് ഒരു ചൊല്ലുണ്ട്. ഇത് ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. അരവയര്‍ മാത്രം അത്താഴം കഴിച്ചാല്‍പ്പോലും അല്പം നടന്നിട്ടേ കിടക്കാവു. അങ്ങനെ ചെയ്യാതെ ഉടന്‍ കിടക്കയിലേയ്ക്കാണ് വീഴുന്നതെങ്കില്‍ ആഹാരം ദാഹിക്കാതിരിക്കാനും സ്ഥിരമായി അങ്ങനെയായാല്‍ അത് വഴി മറ്റു രോഗങ്ങള്‍ വന്നുപെടാനും സാധ്യതയുണ്ട്. ഇത് നേരത്തെ തന്നെ പഴമക്കാര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണമെന്ന് പറയുന്നത്.

ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആകാമോ?





ഭാര്യ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആകാമോ?


ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ വീടുപണി നടത്തരുതെന്നാണ് പ്രമാണം.
  വീട് പണിക്കിടെ പണിസാധനങ്ങള്‍ കൊണ്ടോ മറ്റോ ഗര്‍ഭിണിയ്ക്ക് പരുക്ക് പറ്റാം എന്നതുകൊണ്ടാണോ ഇങ്ങനെയൊരു പ്രമാണമുള്ളതെന്ന് ചോദിക്കുന്നവരുണ്ടാകാം.
  മേല്‍പറഞ്ഞത്‌ പോലും ചോദിക്കാതെ, ഭാര്യ ഗര്‍ഭിണിയാണെന്ന് കരുതി വീടുപണി പാടില്ലെന്നത് വെറും അന്ധവിശ്വാസമാണെന്നു പറയുന്നവരുണ്ട്.
  ഗൃഹനിര്‍മ്മാണമെന്നത് ഒരുവന്‍റെ മുഴുവന്‍ ശ്രദ്ധയും ശേഷിയും ആവശ്യമുള്ള അധ്വാനമാണെന്ന് ബോധ്യമുള്ള പരിചിതര്‍ക്ക് ഇതിന്‍റെ കാരണം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
  ഗൃഹനിര്‍മ്മാണ സമയത്ത് കുടുംബനാഥന്‍ വീട്ടില്‍ ചെലുത്തേണ്ട അതേ കരുതല്‍ ഗര്‍ഭിണിയായ ഭാര്യയുടെ കാര്യത്തിലും ആവശ്യമാണ്. തുല്യശ്രദ്ധ ആവശ്യമുള്ള രണ്ടുകാര്യങ്ങള്‍ ഒരേ സമയം വന്നാല്‍ രണ്ടിലും ശ്രദ്ധിക്കാന്‍ കഴിയാതെ പോകുമെന്നതാണ് വാസ്തവം.
  ഭാരിച്ച ചെലവ് രണ്ടുകാര്യത്തിലും പ്രതീക്ഷിക്കേണ്ടതിനാല്‍ സാമ്പത്തിക ഭദ്രത സംബന്ധിച്ചും ഈ പ്രമാണം അന്വര്‍ത്ഥമാണ്.

ആഹാരം കഴിച്ചയുടന്‍ കുളിക്കരുത്, എന്തുകൊണ്ട്?



ആഹാരം കഴിച്ചയുടന്‍ കുളിക്കരുത്, എന്തുകൊണ്ട്?


ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ പിന്നീട് ആഹാരം കഴിക്കാന്‍ കിട്ടില്ലെന്നാണ് വിശ്വാസം.
  നീന്തല്‍ക്കുളി സര്‍വ്വസാധാരണമായിരുന്ന പണ്ടത്തെക്കാലത്ത്, നീന്തലെന്ന ഏറെ കായികാധ്വാനം ആവശ്യമുള്ള കുളി, ആഹാരത്തിനു ശേഷമാകുന്നത്  ആഹാരം കഴിഞ്ഞയുടനെ കഠിനജോലി ചെയ്യുന്നതിന് തുല്യമായതുകൊണ്ടാണ് ഇങ്ങനെ പാടില്ലെന്ന് പറയുന്നതെന്നായിരുന്നു വിശ്വാസം.
  ഭക്ഷണപ്രിയരായ നമ്പൂതിരിമാരുടെയിടയില്‍ ആഹാരം കഴിച്ചയുടന്‍ കുളിക്കാന്‍ പാടില്ലെന്നതിനെപ്പറ്റി രസകരമായ ഒരു പരാമര്‍ശമുണ്ടായിരുന്നു. മൂക്കുമുട്ടെ ആഹാരം കഴിച്ചിരുന്നാലും കുളിക്കിടെ കുറച്ചുവെള്ളം അകത്തുപോകുമല്ലോ! ഇതു വയര്‍ വീണ്ടും വീര്‍ക്കാന്‍ ഇടയാകുമെന്നതിനാല്‍ വയറിന്‍റെ വലുപ്പം ചെറുതാക്കാന്‍ മാത്രമാണ് കുളിയെ മുന്‍നിര്‍ത്തി ഈ വിലക്കുണ്ടായിരുന്നതെന്നാണ് സാരസന്മാര്‍ പറഞ്ഞുവരുന്നത്.
  ഭക്ഷണം കഴിച്ചയുടന്‍ കുളിച്ചാല്‍ വീണ്ടും ആഹാരം കിട്ടില്ലെന്ന് പറയാന്‍ മാത്രം ഇതില്‍ കാര്യമുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും അസ്ഥാനത്തല്ല.
  ദഹനപ്രക്രിയ വേഗത്തില്‍ നടക്കുന്നതിന് ചൂട് ആവശ്യമാണ്‌. ആഹാരം കഴിഞ്ഞുടന്‍ കുളിച്ചാല്‍ എളുപ്പത്തില്‍ ദാഹിക്കുന്നതിനുവേണ്ട ചൂട് ശരീരത്തില്‍ ലഭ്യമാകാതെ വരും. ദഹനം താമസിച്ചാല്‍ അടുത്ത ആഹാരത്തിനു താമസം നേരിടും.
  ഇക്കാരണം കൊണ്ടാണ് ഊണ് കഴിഞ്ഞുടന്‍ കുളിക്കരുതെന്നും കുളിച്ചാല്‍ പിന്നെ ആഹാരം കിട്ടില്ലെന്നും പറഞ്ഞുവന്നിരുന്നത്.