പേജുകള്‍‌

2020 ജൂലൈ 11, ശനിയാഴ്‌ച

ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം?





ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് അക്കൗണ്ട് എങ്ങനെ വീണ്ടെടുക്കാം?

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ എന്ത് ചെയ്യണം എന്ന് പലർക്കും അറിയണമെന്നില്ല. ഹാക്കർമാർ നമ്മുടെ അക്കൗണ്ട് ദുരുപയോഗിക്കാൻ സാധ്യതയുള്ളതിനാൽ സമയബന്ധിതമായി പ്രവർത്തിക്കണമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരികെ ലഭിക്കാന്‍ ആദ്യം  http://www.facebook.com/hacked എന്ന ലിങ്കില്‍ലോഗിൻ ചെയ്യുക.

'മൈ അക്കൗണ്ട് കോംപ്രൊമൈസെഡ്‌' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, അതിനു ശേഷം നിങ്ങളുടെ ഇമെയില്‍ / ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. അപ്പോള്‍ ഈ വിവരങ്ങളുമായി യോജിക്കുന്ന യൂസര്‍മാരെ ഫെയ്സ്ബുക്ക് കണ്ടെത്താനുള്ള പ്രക്രിയ ആരംഭിക്കും.



അക്കൗണ്ട് കണ്ടെത്തി കഴിഞ്ഞാൽ മുൻപോട്ടുള്ള പക്രിയകൾക്കായി പാസ്സ്‌വേഡും ചോദിക്കും. പാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെങ്കിൽ 'സെക്യൂർ മൈ അക്കൗണ്ട്' എന്ന ബട്ടൺ ക്ലിക്ജ് ചെയ്യുക . റീസെറ്റ്‌ എന്ന ഓപ്ഷൻ കൊടുക്കാതെ 'നോ ലോംഗർ ഹാവ് ആക്‌സിസ് തിസ് ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

പാസ്സ്‌വേർഡ് മാറ്റുവാനുള്ള ലിങ്ക് നിങ്ങളുടെ ഈ-മെയിലിൽ അയച്ചുതരും, അതിൽ കയറി പുതിയ പാസ്സ്‌വേർഡ്‌ നൽകുക. തുടർന്നുള്ള ഏതാനും ഘട്ടങ്ങളിലുള്ള ചോദ്യാത്തരങ്ങൾക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക് അക്കൗണ്ട് തിരികെ കിട്ടും.

ഫെയ്‌സ്ബുക്കിലെ ടൈംലൈനിൽ നിന്ന് പഴയ ചിത്രങ്ങൾ മായ്ക്കുന്നതെങ്ങനെ?

ഫെയ്‌സ്ബുക്കിലെ ടൈംലൈനിൽ നിന്ന് പഴയ ചിത്രങ്ങൾ മായ്ക്കുന്നതെങ്ങനെ?



ഉപയോക്താക്കൾ മരിച്ചാൽ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും?



ഉപയോക്താക്കൾ മരിച്ചാൽ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്ത് സംഭവിക്കും?

കല്യാണം കഴിഞ്ഞ കുട്ടികൾ നെറുകയിൽ സിന്ദൂരം ഇടണം

കല്യാണം കഴിഞ്ഞ കുട്ടികൾ നെറുകയിൽ സിന്ദൂരം ഇടണം, താലി ഊരി വെയ്ക്കാൻ പാടില്ല എന്നൊക്കെ പറയുന്നതിന് പിന്നിലുള്ള റീസെൻ എന്ത്...?


ശിവഭഗവാന്റെ പൂജ്യസ്ഥലം സംരക്ഷിച്ചു പോരുന്ന മുസ്ലിം കുടുംബത്തെ കുറിച്ചറിയാമോ

കാലാകാലങ്ങളായി ശിവഭഗവാന്റെ പൂജ്യസ്ഥലം സംരക്ഷിച്ചു പോരുന്ന മുസ്ലിം കുടുംബത്തെ കുറിച്ചറിയാമോ




മതവെറിയും സ്പർധയുമൊക്കെ വർധിച്ചു വരുന്ന ഇക്കാലത്ത് വ്യത്യസ്തമായ ഒരു പൂജ്യസ്ഥാനമാണ് അസമിലെ ഗുവാഹത്തിയിലെ ബുർഹാ ഗുസൈർ  സ്ഥാൻ എന്ന ആരാധനാസ്ഥലം. അവിടെ ശിവ ഭഗവാന്റെ പേരിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്ഥലം കാലാകാലങ്ങളായി നോക്കിപ്പോരുന്നത് ഒരു മുസ്ലിം കുടുംബത്തിൽപ്പെട്ട ആളുകളാണ്. സാക്ഷാൽ ശിവഭഗവാന്റെ അരുൾ പ്രകാരമാണ് തങ്ങൾ ഈ ആചാരം അനുഷ്ടിച്ചു പോരുന്നതെന്നാണ് ഇവരുടെ വാദം. ഈ തലമുറയിലെ ഏറ്റവും മുതിർന്ന ആളായ മോതിബുർറഹ്മാൻ ആണ് ഇപ്പോൾ ഇതിന്റെ ചുമതല നിർവഹിച്ചു പോരുന്നത്. എന്നും രാവിലെ വന്നു പരിസരമൊക്കെ വൃത്തിയാക്കിയ ശേഷം ചന്ദനത്തിരിയും മറ്റും കത്തിച്ചു വെച്ചു ആളുകൾക്ക് പ്രാർത്ഥനയ്ക്കായി സൗകര്യമൊരുക്കുന്നു.



ഇങ്ങനെ ഒരു മുസ്ലിം കുടുംബം സംരക്ഷിച്ചു പോരുന്നത് കൊണ്ട് തന്നെ ഹിന്ദു മതത്തിൽ പെട്ടവരല്ലാതെ മറ്റു മതത്തിലുള്ളവരും ഇവിടെ പ്രാർത്ഥിക്കാൻ വരുന്നു. വർഷങ്ങളായി ഇങ്ങനെ തുടർന്നു പോരുന്ന ഈ ആചാരത്തിൽ ഇതുവരെ ആരും തന്നെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കി മുന്നോട്ടു വന്നിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ആസാമിലെ ജനസംഖ്യയിൽ അറുപതു ശതമാനം ഹിന്ദുക്കളും നാൽപതു ശതമാനം മുസ്ലിങ്ങളുമാണ്. ഇതുവരെ കാര്യമായി പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോയിരുന്ന ഇത്തരം കാര്യങ്ങളിൽ ഇപ്പോൾ പ്രശ്നമായി മുന്നോട്ടു വരുന്നത് അസമിൽ ഇപ്പോൾ തുടരുന്ന ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. ഇത് വഴി കാലാകാലങ്ങളായി ഇവിടെ പ്രാർത്ഥിക്കാൻ വന്നിരുന്ന പലരുടെയും പേര് പട്ടികയിൽ ഇല്ല എന്നത് മാത്രമാണ് ഇത്രയും കാലത്തിനിടയിൽ കണ്ട ഒരേയൊരു പ്രശ്നം എന്നാണ് നാട്ടുകാരുടെ ഭാഷ്യം. എന്തായാലും മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഇത്തരം മതസൗഹാർദ കഥകൾ മാതൃക തന്നെയാണ്

കേരളിയ വാദ്യോപകരണമായ ഉടുക്കിനെ പറ്റി പറയാമോ?



കേരളിയ വാദ്യോപകരണമായ ഉടുക്കിനെ പറ്റി പറയാമോ?



ക്രിസ്ത്യൻ മതത്തിൽ എത്ര വകഭേദങ്ങൾ ഉണ്ട്? ഏതൊക്കെയാണവ.



ക്രിസ്ത്യൻ മതത്തിൽ എത്ര വകഭേദങ്ങൾ ഉണ്ട്? ഏതൊക്കെയാണവ.