പേജുകള്‍‌

2013 മേയ് 16, വ്യാഴാഴ്‌ച

രുദ്രാക്ഷ ധാരണാഗുണങ്ങള്‍





രുദ്രാക്ഷ ധാരണാഗുണങ്ങള്

ഒറ്റ മുഖ രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സംസാരദുഃഖത്തില് നിന്നും മോചനം, മനസ്സിന്ടെ ദൃഡത, ബ്രഹ്മഹത്യ പാപം നശിക്കും.

രണ്ടു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ഗ്രഹസ്ഥ ജീവിതം സുഖമമായിത്തീരും.

മൂന്നുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

അഭീഷ്ടസിദ്ധി, അഗ്നിഭയം അകലുന്നു, സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കുന്നു.

നാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ബുദ്ധിശക്തി വര്ദ്ധിക്കുന്നു, ചിത്തഭ്രമം അകലുന്നു, നരഹത്യാ പാപത്തെ ഇല്ലാതാക്കുന്നു.

അഞ്ചുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

മുക്തിദായകം, നെഞ്ചുസംബന്ധമായ വേദനകള്ക്ക് ആശ്വാസം.

ആറുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ഓര്മ്മശക്തിവര്ദ്ധിക്കും, പാപമുക്തി ഭവിക്കും.

ഏഴുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സര്പ്പഭയം ഇല്ലാതാകുന്നു, ദീര്ഘായുസ്സ്.

എട്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

വിഘ്നങ്ങള് തീരും, സമ്പത്ത് വര്ദ്ധിക്കും.

ഒമ്പത് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

സന്താനലബ്ധി, നവഗ്രഹദോഷങ്ങള് അകലും, രക്തസംബന്ധമായ രോഗങ്ങള് മാറും.

പത്തുമുഖമുള്ളരുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

മാനസ്സിക സംഘര്ഷം അകലുന്നു, നീര്ദോഷം, ശ്വാസരോഗങ്ങള് എന്നിവയ്ക്ക് ശമനം.

പതിനൊന്നു മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

യജ്ഞം ചെയ്താലുള്ള ഗുണം, പകര്ച്ചവ്യാധികള് അകലും.

പന്ത്രണ്ടുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

തേജസ് വര്ദ്ധിക്കുന്നു, നേത്രസംബന്ധമായ രോഗങ്ങള് അകലും.

പതിമൂന്ന് മുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

ആത്മശാന്തി അനുഭവപ്പെടുന്നു

പതിനാലുമുഖമുള്ള രുദ്രാക്ഷം ധരിച്ചാലുള്ള ഗുണം ?

രോഗങ്ങളില് നിന്ന് മുക്തി, ശരീരബലം വര്ദ്ധിക്കുന്നു.

കുങ്കുമം


കുങ്കുമം




ദേവിസ്വരൂപമാണ് കുങ്കുമം. പുരികങ്ങള്ക്ക് മദ്ധ്യേ വൃത്താകൃതിയില് തൊടുന്നു. ബിന്ദുരൂപത്തില് സ്ഥിതിചെയ്ത് സര്വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരലു കൊണ്ടാണ് കുങ്കുമം തൊടെണ്ടത്. കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന് ശാക്തമതം.

ത്രികോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്. കുങ്കുമം ചന്ദനകുറിയോട് ചേര്ത്ത് തൊടുന്നത് വിഷ്ണുമായാ പ്രതീകവും, കുങ്കുമം ഭസ്മകുറിയോട് ചേര്ത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകവും ആകുന്നു. ശാന്തശീലരായ സ്ത്രീകള്ക്ക് പെട്ടന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല് ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ വേഗത കുറയും. കുങ്കുമത്തിന്റെ ചുവന്ന നിറവും ഭ്രുമദ്ധ്യത്തില് യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭ്രുമദ്ധ്യത്തിലേക്ക് ആകര്ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത വര്ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ശക്തി മുഖശ്രീ വളര്ത്തുന്നതിന് സഹായകകരമാകും. മറ്റുള്ളവരുടെ നോട്ടത്തില് നിന്നും ഉണ്ടാകുന്ന രോഗാണുസ്വഭാവമുള്ള രശ്മികള് ബാധിക്കാതിരിക്കാന് കുങ്കുമത്തിന്റെ ആന്റിബാക്ടീരിയല് രശ്മികള് പ്രയോജനപ്പെടും.

 

വെറ്റിലയും പാക്കും




വെറ്റിലയും പാക്കും

മഹിമയേറിയതും മംഗളകരവുമായ വെറ്റിലയെ സുഭിക്ഷതയുടെ അടയാളമായിട്ടാണ് കണ്ടുവരുന്നത്. ഹൈന്ദവ ആഘോഷങ്ങള്, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില പ്രധാന പങ്കുവഹിക്കുന്നു. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്ക്ക് നല്ലതല്ല. അതുപോലെ വെറ്റിലയും പാക്കും വലതു കൈയിലെ വാങ്ങാവു. ദക്ഷിണസമര്പ്പണത്തില് വെറ്റിലയും പഴുക്കടക്കയും നിര്ബന്ധമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള് വെറ്റിലയ്ക്കുണ്ട്. ദക്ഷിണ കൊടുക്കുമ്പോള് വെറ്റിലയുടെ വാലറ്റം നമ്മുടെ നേര്ക്കായിരിക്കണം. എന്നാല് വിവാഹശേഷം കാര്മ്മികന് ദക്ഷിണ കൊടുക്കുമ്പോള് മാത്രം വാലറ്റം കൊടുക്കുന്നയാളിന്റെ നേര്ക്കായിരിക്കണം. വെറ്റിലയ്ക്ക് അനേകം ഞരമ്പുകളുണ്ട്. അവയെല്ലാം വന്നു സംഗമിക്കുന്നത് വാലറ്റത്താണ്. ഹിന്ദു ആചാരപ്രകാരമുള്ള താംബൂല പ്രശ്നത്തില് വെറ്റിലയാണല്ലോ പ്രധാനി. വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിരുന്നുകളിലും മറ്റ് ശുഭകാര്യങ്ങളിലും വെറ്റിലയും പാക്കും നല്കിയാല് കുടുംബത്തില് ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.

 

അന്നദാനം - മഹാദാനം





അന്നദാനം - മഹാദാനം

ദാനങ്ങളില് വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്ണ്ണം, ഭൂമി ഇവയില് ഏതു കൊടുത്താലും വാങ്ങുന്നയാള്ക്ക് കുറച്ച് കൂടി കൊടുത്താല് അതും അയാള് വാങ്ങും. എന്നാല് അന്നദാനം ലഭിച്ചാല്, വിശപ്പുമാറി കഴിഞ്ഞാല് സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്ജ്ജിക്കാന് കഴിയില്ല. അന്നദാനം നടത്തിയാല് ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില് സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന് നിലനിര്ത്താന് ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്കുന്നതിലൂടെ ഒരാള്ക്ക് ജീവന് നല്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള് മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്